കേരളീയർക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് സുലൈമാനി അഥവാ കട്ടൻ ചായ എന്നത്. കട്ടന്‍ ചായ ഇഷ്‌ടപ്പെടാത്തവര്‍ കുറവായിരിക്കും. ഈ കട്ടന്‍ ചായയ്‌ക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം. രാവിലെ ഒരു ഗ്ലാസ് ചായ കുടിക്കാതെ എങ്ങനെ ഒരു ദിവസം ആരംഭിക്കും എന്നത് മലയാളിയുടെ ഒരു പ്രശ്നം തന്നെയാണ്.
1 വിവിധതരം ക്യാന്‍സറുകള്‍ പ്രതിരോധിക്കുന്ന തീഫ്ലാവിന്‍സ്, തീരുബിജിന്‍സ്, കാറ്റെച്ചിന്‍സ് തുടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുണ്ട്.
2 കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള തിയോഫിലിന്‍, കഫീന്‍ എന്നിവ, ഉന്‍മേഷവും ഊര്‍ജവും പകരും.
3 കോശങ്ങള്‍ക്കും ഡിഎന്‍എയ്‌ക്കും സംഭവിക്കുന്ന കേടുപാടുകളെ ചെറുക്കുന്ന പോളിഫിനോള്‍സ് കട്ടന്‍ചായയില്‍ അടങ്ങിയിട്ടുണ്ട്.
4 ഹൃദയാരോഗ്യത്തിനും ഉത്തമം- ഹൃദയാഘാതത്തെ ചെറുക്കുകയും ഹൃദയാരോഗ്യത്തിന് ആവശ്യമുള്ള ആന്‍റി ഓക്‌സിഡന്റുകളുടെ കലവറയാണ് കട്ടന്‍ചായ
5 സ്ഥിരമായി കട്ടചായ കുടിച്ചാല്‍ കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമാകും.
6 ചായയില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോകെമിക്കല്‍സ് അസ്ഥികളുടെ ആരോഗ്യത്തിന് ഉത്തമമാണ്.
7 ചായയില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡ് എല്‍-തിയാനിന്‍ എന്ന ഘടകം ഒരു വ്യക്തിയുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു.
8 ചായയില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കലിന്‍ എന്ന ആന്റിജന്‍ ശരീരത്തിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.
9 കട്ടന്‍ചായയിലെ ഫ്ലൂറൈഡ്, പല്ലുകള്‍ക്കും അസ്ഥികള്‍ക്കും നല്ലതാണ്.
10 ക്ഷോഭമില്ലാതാക്കാന്‍ കട്ടന്‍ചായ കുടി സഹായിക്കും.
EmoticonEmoticon