നിരക്ക് കുറച്ച്‌ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനുവേണ്ടി 25 ശതാബ്ദി ട്രെയിനുകള്‍….


ന്യൂഡല്‍ഹി :നിരക്ക് കുറച്ച്‌ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനുവേണ്ടി 25 ശതാബ്ദി ട്രെയിനുകള്‍ റെയില്‍വെ അധികൃതര്‍ കണ്ടെത്തിക്കഴിഞ്ഞതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. രണ്ട് റൂട്ടുകളില്‍ കഴിഞ്ഞവര്‍ഷം നിരക്ക് കുറച്ച്‌ നടത്തിയ പരീക്ഷണത്തില്‍ വരുമാനം 17 ശതമാനം വര്‍ധിച്ചതായും ബുക്കിങ് 63 ശതമാനം വര്‍ധിച്ചതായും കണ്ടെത്തിയിരുന്നു. ന്യൂഡല്‍ഹി – അജ്‌മേര്‍, ചെന്നൈ – മൈസൂരു റൂട്ടുകളിലായിരുന്നു നിരക്ക് കുറച്ചുകൊണ്ടുള്ള പരീക്ഷണം. ജയ്പൂരിനും അജ്‌മേറിനും ഇടയ്ക്കും ബെംഗളൂരുവിനും മൈസൂരിനും ഇടയ്ക്കും സഞ്ചരിക്കുന്നതിനുള്ള നിരക്കാണ് റെയില്‍വെ പരീക്ഷണാര്‍ഥം കുറച്ചത്
Previous
Next Post »