സ്ത്രീകൾ നിങ്ങളുടെ നിങ്ങളുടെ കണ്ണിൽ നോക്കുന്നുണ്ടോ ? എങ്കിൽ സൂക്ഷിക്കുക നിങ്ങളുടെ മനസിലുള്ളതെല്ലാം അവർ വായിക്കും. കണ്ണിൽ നോക്കി മനസ്സുവായിക്കാൻ കഴിവുള്ളത് പുരുഷനേക്കാൾ കൂടുതൽ സ്ത്രീകൾക്കാണെന്നാണ് കണ്ടെത്തൽ. കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയും മലയാളിയുമായ വരുൺ വാര്യരുടെ നേതൃത്വത്തിൽ നടന്ന പഠനമാണ് ഇത്തരമൊരു കണ്ടത്താൽ നടത്തിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 89000 പേരെ ഉൾപ്പെടുത്തി നടത്തിയ ഗവേഷണത്തിലാണ് വരുൺ ഈക്കാര്യം അടിവരയിടുന്നത്. കണ്ണിൽ നോക്കി മറ്റുള്ളവരുടെ മനസിലെ രഹസ്യങ്ങൾ വായിച്ചെടുക്കാൻ സ്ത്രീകൾക്ക് സവിശേഷ കഴിവുണ്ടന്നാണ് വരുണിന്റെ കണ്ടെത്തൽ. കണ്ണിൽ നോക്കി മനസ്സു വായിക്കാനുള്ള കഴിവ് ഡി.എൻ.എ യുമായി ബന്ധപെട്ടതാണെന്ന കണ്ടത്തലിനൊപ്പമാണ് സ്ത്രീകൾ പുരുഷന്മാരെ കടത്തിവെട്ടുമെന്നു സ്ഥിതീകരിക്കുന്നത്. കണ്ണിൽ നോക്കി മനസ് വായിക്കുന്ന പരീക്ഷണം 20 വർഷം മുൻപാണ് കേoബ്രിഡ്ജ് സർവകലാശാല വികസിപ്പിച്ചെടുത്തത്. "23 ആൻഡ് മി " എന്ന ജാനറ്റിക് കമ്പനിയുടെ സഹായത്തോടെ, ഓസ്ട്രേലിയ, ഫ്രാൻസ്, നെതർലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി ആയിരക്കണക്കിന് ആളുകളിലാണ് സംഘം ഈ പരീക്ഷണം നടത്തിയത്.
EmoticonEmoticon