സൂപ്പര്‍ ഫാസ്റ്റില്‍ ഇനി നിന്ന് യാത്രയില്ല

കൊച്ചി: കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ഫാസ്റ്റ് ബസുകളിലും സൂപ്പര്‍ എക്‌സ്പ്രസിലും ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കുന്നത് വിലക്കി ഹൈക്കോടതി ഉത്തരവിട്ടു. ഇത്തരം സര്‍വീസുകളില്‍ സീറ്റിങ് പരിധിയില്‍ കൂടുതല്‍ ആളുകളെ കയറ്റരുതെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ആന്റെണി ഡൊമിനിക്ക് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
ലക്ഷ്വറി ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. കെഎസ്ആര്‍ടിസിയുടെ ഇത്തരം നടപടി വാഹനചട്ടം 67(2) പ്രകാരം തെറ്റാണെന്നും ഇത് തടയണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. കെഎസ്ആര്‍ടിസിക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതാണ് തീരുമാനം.
Previous
Next Post »