ഈ വേനൽക്കാലത്തു ശീലിക്കേണ്ട ആഹാരങ്ങൾ


ആഹാരങ്ങൾ 

1.ലഖുവായതും ദഹിക്കാൻ എളുപ്പമുള്ളതും ആയവ.
2. ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും (വെള്ളരി, തണ്ണിമത്തൻ)
3. വാഴപ്പഴം
4. അൽപ്പം നെയ്യ് ചേർത്ത കഞ്ഞി, മലർകഞ്ഞി, പാൽക്കഞ്ഞി

പാടില്ലാത്തവ 

1.അമിതമായ എരിവ്, പുളി, ഉപ്പ്, മസാല ചേർത്ത അച്ചാർ.
2.ബേക്കറി പലഹാരങ്ങൾ, മൈദ.
3.ശീതീകരിച്ച ഭക്ഷണങ്ങൾ.
4.മാംസഭക്ഷണം

പാനീയങ്ങൾ 

1. നന്നാറി /കൊത്തമല്ലി ഇട്ടു തിളപ്പിച്ച വെള്ളം.
2. കൂജ വെള്ളം.
3. കരിമ്പിൻ ജ്യൂസ്, നാരങ്ങ ജ്യൂസ്, മുന്തിരി ജ്യൂസ്.
4. കരിക്കിൻ വെള്ളം, സംഭാരം.
5. നേർപ്പിച്ച പാൽ പഞ്ചസാര ചേർത്ത്‌.

പാടില്ലാത്തവ 

1.മദ്യം
2.സോഫ്റ്റ്‌ ഡ്രിങ്ക്സ്.
3.കാപ്പി.
4.ഉപ്പിട്ട പാനീയങ്ങൾ.
5.ശീതീകരിച്ച പാനീയങ്ങൾ.

വസ്ത്രധാരണം 

1. വായുസഞ്ചാരമുള്ളതും ഇളം നിറത്തിലുള്ള അയഞ്ഞതുമായ വസ്ത്രം.
2. കുളി ദിവസം രണ്ട് നേരം. (നെല്ലിക്ക/രാമച്ചം/നാൽപ്പാമരം ഇട്ടു വെന്ത വെള്ളത്തിൽ)
3. ഉച്ചവിശ്രമം അഭികാമ്യം.
4. ലളിതമായ വ്യായാമം മാത്രം.
5. ശുദ്ധജലത്തിൽ ഇടയ്ക്കിടെ കണ്ണ് കഴുകുക.

പാടില്ലാത്തവ 

1. തണുപ്പിച്ച വെള്ളത്തിന്റെ ഉപയോഗം
2. ഉച്ചവെയിൽ കർശനമായും ഒഴിവാക്കുക.
3. കഠിനാധ്വാനം
4. ചൂടുവെള്ളത്തിലുള്ള കുപ്പി.
5. രാത്രിയിലെ ഉറക്കമിളപ്പ്.
Previous
Next Post »