മാതാപിതാക്കൾ വായിക്കേണ്ട ഒരു പ്രിൻസിപ്പലിന്റെ കത്ത്



കുട്ടികളുടെ പരീക്ഷ നടക്കുന്ന സമയമാണ്.  ഒരു പ്രിൻസിപ്പാൾ  രക്ഷാകർത്താക്കൾക്കു കൊടുത്തയച്ച കത്ത് ഒന്ന് വായിക്കുന്നത് നല്ലതായിരിക്കും...


പ്രിയ രക്ഷകർത്താക്കളെ,

           കുട്ടികളുടെ പരീക്ഷ ഉടൻ തുടങ്ങുകയാണ് ... കുട്ടികൾ നന്നായി പരീക്ഷ എഴുതുമോ എന്ന കാര്യത്തിൽ നിങ്ങൾ ആശങ്കാകുലരാണെന്ന് അറിയാം.....


പക്ഷെ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം  ഈ പരീക്ഷ എഴുതുന്ന കുട്ടികളിൽ .......കണക്ക് പഠിക്കേണ്ട ആവശ്യമില്ലാത്ത നല്ല ഒരു ചിത്രകാരൻ ഉണ്ടാവാം....


ചരിത്രത്തെക്കുറിച്ചോ ഇംഗ്ലീഷിനെക്കുറിച്ചോ കൂടുതൽ ശ്രദ്ധിക്കേണ്ടാത്ത വലിയ  ഒരു വ്യവസായ സംരംഭകനുണ്ടാവാം....


രസതന്ത്രത്തിന്റെ മാർക്ക് ബാധകമല്ലാത്ത ഒരു നല്ല സംഗീതജ്ഞൻ ഉണ്ടാവാം....


ഫിസിക്സിന്റെ മാർക്കിനെക്കാൾ ഫിസിക്കൽ ഫിറ്റ്നസിനു പ്രാധാന്യം നൽകേണ്ട ഒരു അത്‌ലറ്റ് ഉണ്ടാവാം....


നിങ്ങളുടെ കുട്ടി നല്ല മാർക്ക് വാങ്ങിയാൽ നല്ലത് ....


പക്ഷെ മാർക്ക് കുറഞ്ഞുപോയാൽ കുട്ടിയുടെ ആത്മവിശ്വാസത്തെയും അന്തസ്സിനേയും നഷ്ടപ്പെടുത്താതിരിക്കുക ....


ഇതൊരു പരീക്ഷ മാത്രം... ജീവിതത്തിൽ വിജയിക്കാൻ ഇതിലും വലിയ കാര്യങ്ങൾ ധാരാളം ഉണ്ട്.. ഒരു പരീക്ഷയിൽ മാർക്ക് കുറഞ്ഞു പോയതുകൊണ്ട് അവരുടെ കഴിവിനെയും സ്വപ്നങ്ങളെയും തല്ലിക്കെടുത്തരുത് .....


പ്രത്യേകം ഓർക്കുക ഡോക്ടർമാരും എഞ്ചിനീയർമാരും മാത്രമല്ല ഈ ലോകത്തിൽ സന്തോഷമായി കഴിയുന്നത്.....


സ്നേഹാദരങ്ങളോടെ
പ്രിൻസിപ്പാൾ
Previous
Next Post »