മുൻകരുതൽ :
ബഹുനില കെട്ടിടങ്ങളിൽ ഇടിമിന്നലിനെ പ്രതിരോധിക്കുന്ന സുരക്ഷാ ചാലകം സ്ഥാപിക്കുക ∙ ഇടിമിന്നൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഉപകരണങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം ∙ മെയിൻ സ്വിച്ച് ഓഫാക്കുന്നതും നല്ലതാണ് സ്വർണം, വെള്ളി പോലുള്ള ആഭരണങ്ങൾ ഊരിവയ്ക്കുക ∙ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുത് ∙ വൈദ്യുത ഉപകരണങ്ങളും മൊബൈൽ ഫോണും ഉപയോഗിക്കരുത് ∙ ഇരുമ്പു സാധനങ്ങളുമായുള്ള സ്പർശം ഒഴിവാക്കണം.
ഉയരമുള്ള മരങ്ങൾ, ടവറുകൾ, വേലികൾ, ടെലിഫോൺ, വൈദ്യുത ലൈനുകൾ എന്നിവയിൽ നിന്ന് അകലം പാലിക്കുക ∙ ലോഹ നിർമിത ഏണിപ്പടികളിൽ കയറുന്നതും അപകടകരമാണ് ∙ വെള്ളത്തിലൂടെ ഇടിമിന്നൽ വൈദ്യുത തരംഗങ്ങൾ പെട്ടെന്നു പ്രവഹിക്കുമെന്നതിനാൽ ജലാശയങ്ങളിൽ നിന്നു മാറി നിൽക്കുക. ഈ സമയത്തെ കുളിയും ഒഴിവാക്കാം.
ഇടിമിന്നലുള്ളപ്പോൾ കേബിൾ ബന്ധം വിച്ഛേദിക്കാൻ ശ്രമിക്കരുത് ∙ റിങ് കണ്ടക്ടറുകൾ സ്ഥാപിച്ചാൽ ഉയരമുള്ള വൃക്ഷങ്ങളിലൂടെ വീടിനകത്തേക്ക് പ്രവേശിക്കുന്ന മിന്നൽ പിണരുകളിൽ നിന്നു രക്ഷ നേടാം ∙ വൈദ്യുത ഉപകരണങ്ങളെ മിന്നലിൽ നിന്നു രക്ഷിക്കാനുള്ള പ്രതിരോധ സംവിധാനങ്ങളും ലഭ്യമാണ് ∙
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് അംഗീകരിച്ച നിബന്ധനങ്ങൾക്ക് അനുസൃതമായിട്ടായിരിക്കണം മിന്നൽ സുരക്ഷാചാലകങ്ങൾ സജീകരിക്കേണ്ടത് ∙ ഈ ചാലകങ്ങളിൽ പതിക്കുന്ന മിന്നലിന്റെ ഊർജം എർത്തിങ് സംവിധാനം വഴി പുറത്തേക്കു പ്രവഹിക്കുന്നതുവഴിയാണു കെട്ടിടം സുരക്ഷിതമാകുന്നത്.

EmoticonEmoticon