വസ്തു ഈടോ ആൾജാമ്യമോ ഇല്ലാതെ 10ലക്ഷം രൂപ കിട്ടുന്ന പദ്ധതി


ബാങ്ക് ലോൺ കിട്ടുക എന്നത് ഒരു സാധാരണക്കാരനെ സംബന്ധിച്ചു വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ലോൺ അപേക്ഷിക്കുന്നത് മുതൽ തുക കയ്യിൽ കിട്ടുന്നതുവരെഉള്ള അലച്ചിൽ വളരെ വലുതാണ്. എന്നാൽ ഇപ്പോൾ ബാങ്ക് വായ്‌പകൾ എളുപ്പത്തിലും സുതാര്യവുമായി ലഭിക്കുന്ന നിരവധി പദ്ധതികളാണ് സർക്കാർ കൊണ്ടുവന്നിരിക്കുന്നത്.

മുദ്രയോജന
രാജ്യത്തെ ചെറുകിട കച്ചവടക്കാർക്കും ലഘുസംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഒരു കൈത്താങ്ങായി മുദ്ര പദ്ധതി. ചെറുകിട സംരംഭകർക്ക് ആസ്തി ജാമ്യമോ ആൾ ജാമ്മൃമോ ഇല്ലാതെ പത്തുലക്ഷം രൂപ ബാങ്ക് വായ്പ ലഭ്യമാകും. യുവാക്കൾ, യുവസംരംഭകർ, തൊഴിൽ  നൈപുണ്യമുള്ളവർ, എന്നിവർക്കും വനിതാ സംരംഭകർക്കും മുൻതൂക്കം നൽകും. ചെരുപ്പ് തുന്നുന്ന ആൾക്ക് ഉപകരണങ്ങൾ  വാങ്ങുന്നതു മുതൽ ബാർബർ ഷോപ്പ്, പപ്പടം, അച്ചാർ,ബാഗ് നിർമ്മാണം, ചെറുകിട ടെക്സ്റ്റയിൽസ്,ഡിറ്റിപി സെന്റർ തുടങ്ങിയവയ്ക്കെല്ലാം വായ്പ ലഭിക്കും. മുദ്ര സംരംഭ വികസനത്തിന് പുതിയ മുദ്രാവാക്യ മാകുകയാണ്. സാമ്പത്തിക വികസനം ലഘു സംരംഭങ്ങളിലൂടെ എന്നതാണ് ഇതിൻറെ മുദ്രാവാക്യം. ആസ്തി ജാമ്യമോ, ആൾജാമ്യമോ ഇല്ലാതെ 10 ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭ്യമാകുന്ന മുദ്ര ബാങ്ക് വായ്പ ആർക്കൊക്കെ ലഭിക്കും?.

മുദ്ര ബാങ്കുകൾ എന്ന പേരിൽ രാജ്യത്ത് ബാങ്കുകൾ ഇല്ല. രാജ്യത്ത് പ്രവർത്തിക്കുന്ന ദേശസാൽകൃത സ്വകാര്യ ബാങ്കുകളുടെ ശാഖകൾ വഴിയാണ് മുദ്ര പദ്ധതി പ്രകാരമുള്ള  ആനുകൂല്യങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്. ഫണ്ടിന്റെ ആവശ്യകത അനുസരിച്ച് അപേക്ഷകർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. ഈ പദ്ധതിയുടെ ഫണ്ടിഗ് രീതി ശിശു വിഭാഗത്തിന് 50,000 രൂപ വരെ വായ്പകൾ കിഷോർ 50,000 മുതൽ 5 ലക്ഷം വരെ തരുൺ 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയുള്ള വായ്പകൾ.

വായ്പ ആർക്കൊക്കെ ലഭിക്കും

ആകെ തുകയുടെ 60% ശിശു വിഭാഗത്തിന് (50,000 രൂപ) നൽകണമെന്നാണ് വ്യവസ്ഥ. കൂടുതൽ പേരിലേക്ക്  ചെറിയ തുകകൾ എത്തിച്ചു കൈത്തൊഴിലുകളും  കൂടുതൽ വ്യവസായ സംരംഭങ്ങളും കൂടുതൽ ചലനാത്മകമാക്കുക എന്നതാണ്  ഇതിൻറെ ലക്ഷ്യം. സംരംഭം നടത്തുന്നവർക്കും പുതുതായി പ്ലാൻ ചെയ്യുന്നവർക്കും നടത്തിക്കൊണ്ടുപോകുന്ന ലഘു സംരംഭം വിപുലീകരിക്കുന്നതിനും മുദ്രാ ബാങ്ക് വായ്പകൾ ലഭിക്കും. കൃഷിയുമായി ബന്ധപ്പെട്ടതല്ലാത്ത വ്യവസായങ്ങൾക്കാണ് മുദ്രയുടെ സഹായം ലഭിക്കുക. കാർഷിക ഉത്പന്നങ്ങൾ സംസ്കരിക്കുന്നതിനും സംഭരിക്കുന്നതിനും കേടുകൂടാതെ സൂക്ഷിക്കുന്നതിനുംഅനുബന്ധ ആവശ്യങ്ങൾക്കും ഇതുപ്രകാരമുള്ള സഹായം ലഭിക്കും.

കാർഷികരംഗം പോലെ തന്നെ രാജ്യത്ത്  തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന സുപ്രധാന മേഖലയാണ് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെത്. അവർക്ക് കെട്ടിടം, യന്ത്രങ്ങൾ, ഉപകരണങ്ങൾ, എന്നിവ  വാങ്ങാൻ മാത്രമല്ല വേണ്ടത്ര  പ്രവർത്തന മൂലധന വായ്പ ലഭ്യമാക്കാനും മുദ്രയ്ക്ക് കഴിയും. സ്വയംസഹായ സംരംഭങ്ങൾക്കും, ജെ. എൽ. ജി. ഗ്രൂപ്പുകൾക്കും, വൃക്തി സംരംഭങ്ങൾക്കും കാർഷികേതര സംരംഭങ്ങൾ തുടങ്ങുവാനും വികസിപ്പിക്കുവാനും വായ്പ ലഭിക്കുന്നതാണ്.

ചെറിയ കച്ചവടക്കാർക്കും, ഷോപ്പ് ഉടമകൾക്കും യന്ത്രങ്ങൾ  ഉപകരണങ്ങൾ എന്നിവ സമ്പാദിക്കുന്നതിന്  വ്യവസായ സംരംഭകർക്കും വായ്പകൾ ലഭിക്കുമ്പോൾ സഹകരണ ബാങ്കുകൾക്കും റീജിയണൽ റൂറൽ ബാങ്കുകൾക്കും ഷെഡ്യൂൾഡ് ബാങ്കുകൾക്കും പുനർ വായ്പയും അനുവദിക്കുന്നു. വനിത സംരംഭകർക്ക് വായ്പകൾ നൽകുന്ന സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങൾക്കും സമയബന്ധിതമായി സഹായം അനുവദിക്കുന്നതിന് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. രൂപേ കാർഡും ക്രെഡിറ്റ് ഗ്യാരണ്ടിയും ഈ പദ്ധതിയുടെ മുഖ്യ ആകർഷണം. കെളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ വേണം ഇതുപ്രകാരമുള്ള വായ്പകൾ അനുവദിക്കാൻ എന്ന് പ്രത്യേകം വ്യവസ്ഥചെയ്യുന്നു. കെളാറ്ററൽ സെക്യൂരിറ്റി നൽകാൻ ശേഷിയില്ലാത്ത സംരംഭകരെ ഒഴിവാക്കുക എന്ന പാരമ്പര്യ രീതിയാണ് ഇവിടെ പുനർചിന്തനത്തിന് വിധേയമാക്കിയിരിക്കുന്നത്.
അൻപതിനായിരം രൂപ വരെയുള്ള ശിശു വായ്പകൾ നൽകുന്നതിന്  ബാങ്കുകൾക്ക് ടാർഗറ്റ് നൽകിയിട്ടുണ്ട്. അതുകൊണ്ട് അത്തരം വായ്പകളാണ്  ഇപ്പോൾ വ്യാപകമായി  നൽകിവരുന്നത്. എന്നാൽ മറ്റു വായ്പകൾ അപേക്ഷിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. ഏഴ് മുതൽ 12% പലിശയ്ക്ക് വായ്പകൾ ലഭിക്കും എന്ന ഗുണവുമുണ്ട്. ഇപ്രകാരം  സബ്സിഡികൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റു വകുപ്പുകൾ നൽകിവരുന്ന സബ്സിഡി ആനുകൂല്യങ്ങൾ അപേക്ഷകർക്ക് സ്വീകരിക്കാവുന്നതാണ്. തിരിച്ചടവിന് 84 മാസത്തെ കാലാവധിയും ലഭിക്കും. 25% സംരംഭകന്റെ വിതീതമായി കണക്കാക്കും. ഏതെങ്കിലും ബാങ്ക് മിതമായ രേഖകൾ സമർപ്പിച്ചിട്ടും  വായ്പ നിക്ഷേധിക്കുന്നു എങ്കിൽ നിങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയയ്ക്കാവുന്നതാണ്.

വിലാസം 
Director (Information Technology)
Ministry Of Finaance
Department of Financial Service
Jeevan Deep Building
New Delhi- 110001
Telephone Number - 01123346874
Email : wimdfs@nic.in
Previous
Next Post »