പുതുക്കിയ നികുതി നിരക്കുകള്‍ ഇന്ന് മുതല്‍


കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പുതുക്കിയ നികുതി നിരക്കുകള്‍ ഇന്ന് നിലവില്‍ വരും. ഇറക്കുമതി ചെയ്യുന്ന മൊബൈല്‍ ഹാന്‍ഡ് സെറ്റ്, റിസ്റ്റ് വാച്ച്, പെര്‍ഫ്യൂമുകള്‍, ഫ്രൂട്ട് ജ്യൂസ്, ഡയമണ്ടുകള്‍ എന്നിവയ്ക്ക് വില കൂടും. സോളാര്‍ പാനലുകള്‍ക്ക് വില കുറയും.
യാത്ര മെഡിക്കല്‍ അലവന്‍സുകള്‍ക്ക് പകരം നാല്പതിനായിരം രൂപയുടെ കിഴിവിനുള്ള നിര്‍ദ്ദേശവും ഇന്ന് പ്രാബല്യത്തില്‍ വരും. മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപങ്ങള്‍ക്കുള്ള പലിശ 50000 രൂപ കടന്നാലേ ഇനി നികുതി നല്‌കേണ്ടതുള്ളു.
Previous
Next Post »