ഗ്രിഡ് ലൈനുകള്‍
നമ്മളാരും ഉപയോഗിക്കാത്ത ക്യാമറയിലെ ഒരു സൌകര്യമാണു ഗ്രിഡ് ലൈനുകള്‍,ക്യാമറകളില്‍ ഗ്രിഡ് ലൈന്‍ ഓണ്‍ ആക്കുംബോള്‍ നമ്മള്‍ സ്ക്രീനില്‍ കാണുന്ന ഫോക്കസിനു മുകളിലായി 9 ചതുരങ്ങള്‍ പ്രത്യക്ഷപ്പെടുന്നു,ഹൊറിസോണ്ടലായും വെര്‍ട്ടിക്കലായും കാണുന്ന ആ ലൈനുകളെ ആണു ഗ്രിഡ് ലൈന്‍ എന്നു പറയുന്നത്,നമ്മള്‍ എടുക്കാന്‍ പോകുന്ന ഒരു വസ്തുവിന്റെ മുകളില്‍ അല്ലെങ്കില്‍ നമ്മള്‍ക്ക് ആ ഫോക്കസില്‍ കൂടുതല്‍ പ്രസക്തി തോന്നുന്ന ഭാഗം വരുന്ന രീതിയില്‍ ഹൊറിസോണ്ടലായും വെര്‍ട്ടിക്കലായും വരുന്ന ആ ലൈനുകള്‍ ( അതായത് പരസ്പരം കൂട്ടിമുട്ടുന്ന ലൈനുകള്‍ ) വരുന്ന രീതിയില്‍ ഫോക്കസ് ചെയ്ത് ചിത്രം എടുക്കുകയാണെങ്കില്‍ ആ ചിത്രത്തിനു കൂടുതല്‍ മിഴിവ് ഉണ്ടാകും.
ഗ്രിഡ് ലൈന്‍ ഓണ്‍ ആക്കാന്‍
iPhone: Go to “Settings,” select “Photos & Camera,” and enable “Grid” on.
Samsung: Open the camera app, go to “Settings,” scroll down and switch the “grid lines” option to “on.”
ക്ഷമയോടെ മാത്രം ഫോട്ടോ എടുക്കുക
പലപ്പൊഴും പലരും ഫോട്ടോ എടുക്കുംബോള്‍ ഞാന്‍ ( രതീഷ് ആര്‍ മേനോന്‍ ) ശ്രദ്ധിച്ചിട്ടുണ്ട്,ക്യാമറ ഓണ്‍ ആക്കലും ഫോട്ടോ എടുക്കലും നിമിഷ നേരംകൊണ്ട് കഴിയും,ഒരിക്കലും അങ്ങിനെ ഫോട്ടോ എടുക്കരുത്,നല്ല ഫോട്ടൊ എടുക്കുക എന്നതും ഒരു കഴിവാണു.ആദ്യം നമുക്ക് എടുക്കേണ്ട രംഗം ക്യാമറയുടെ ഫോക്കസില്‍ വരുന്നുണ്ട് എന്ന്‍ തന്നെ ശരിക്കും ഉറപ്പാക്കണം.
ഓട്ടോ ഫോക്കസ് ഉള്ള ക്യാമറ ആണെങ്കിലും ഇല്ലാത്തത് ആണെങ്കില്‍ ക്യാമറ ഫോട്ടോ എടുക്കേണ്ട വസ്തുവിനു നേരെ ഫോക്കസ് ചെയ്ത് ഒരു നിമിഷം ഒന്നു വെയ്റ്റ് ചെയ്യുക,ദൃശ്യം പൂര്‍ണ്ണമായ ക്ലാരിറ്റിയോടെ ഡിവൈസിലേക്ക് എത്തണമെങ്കില്‍ ആ ക്ഷമ ആവശ്യമാണു.അതിനു ശേഷം ആ രംഗത്തില്‍ നമ്മള്‍ പ്രാധാന്യം കല്‍പ്പിക്കുന്ന ഭാഗം സ്ക്രീനില്‍ ഒന്നു ടച്ച് ചെയ്യുക.അപ്പോള്‍ അവിടേക്ക് ഫോക്കസ് കൂടുതല്‍ വ്യക്തമാകും.അതിനു ശേഷം മാത്രം ക്യാപ്ചര്‍ ബട്ടന്‍ അമര്‍ത്തുക.
നെഗറ്റീവ് സ്പേസ് ഒഴിവാക്കുക
ഫോട്ടോ എടുക്കുംബോള്‍ ശ്രദ്ധിക്കാത്ത ഒരു കാര്യമാണു നെഗറ്റീവ് സ്പേസ് ഒഴിവാക്കുക എന്നത്,ഒരാളുടെ ഒരു വസ്തുവിന്റെ ഒക്കെ ഫൊട്ടോ എടുക്കുംബോള്‍ ആ വസ്തുവിന്റെ ചുറ്റുമുള്ള ഭാഗം കൂടുതലായും സ്ക്രീനില്‍ വരുന്നത് ഒഴിവാക്കണം.ഒരു സെല്‍ഫി എടുക്കുകയാണെങ്കില്‍ നമ്മുടെ അല്ലെങ്കില്‍ നമ്മോട് ഒപ്പം ഉള്ളവരുടെ മുഖം ആണല്ലോ നമുക്കതില്‍ പ്രാധാന്യം ഉള്ളത്,അപ്പോള്‍ ആ ഫ്രെയിമില്‍ നമ്മുടെ തലയ്ക്ക് മുകളിലായ് ബാക്ക് ഗ്രൌണ്ടിലെ ഭിത്തി കുറേ കൂടി കാണുന്നു എങ്കിലോ ? ആ സെല്‍ഫിക്ക് ഭംഗി കുറവായിരിക്കും,അതിനാല്‍ അത്തരം അനാവശ്യമായ നെഗറ്റീവ് സ്പേസ് ഒഴിവാക്കുക.നെഗറ്റീവ് സ്പേസ് വരുംബോള്‍ ആ ഫോട്ടോ കാണുന്ന വ്യക്തി എവിടെ ശ്രദ്ധിക്കണമെന്ന്‍ നമ്മള്‍ കരുതുന്നോ അവിടെ നിന്നും ഉള്ള ശ്രദ്ധ നഷ്ടമാകുന്നു.ഈ ചിത്രത്തിലെ ആകാശം അതു നെഗറ്റീവ് സ്പേസ് ആണു.
ലൈറ്റിങ്ങ്
ക്യാമറയില്‍ ഒരു ചിത്രം മികച്ച ക്വാളിറ്റിയില്‍ കിട്ടണമെങ്കില്‍ അതിനു വെളിച്ചം കൃത്യമായ് ലഭിക്കണം,പകല്‍ സമയങ്ങളില്‍ എടുക്കുന്ന ചിത്രങ്ങളില്‍ പോലും ചിലതില്‍ ക്വാളിറ്റി കിട്ടാത്തതിന്റെ കാരണം ബ്രൈറ്റ്നസ്/എക്സ്പോഷര്‍ സൌകര്യം ഉപയോഗിക്കാത്തതാണു.ബ്രൈറ്റ്നസ്/എക്സ്പോഷര്‍ സൌകര്യം നിങ്ങളുടെ മോബൈലിലെ ക്യാമറയില്‍ ഇല്ല എങ്കില്‍ അത്തരം സൌകര്യമുള്ള ക്യാമറ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അതുപയോഗിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുക,ഫ്ലാഷിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക, മോബൈല്‍ ക്യാമറാ സെറ്റിങ്ങ്സില്‍ വൈറ്റ് ബാലന്‍സ് എന്ന സൌകര്യം ഉണ്ടെങ്കില്‍ അത് ഉപയോഗിച്ച് ഫോട്ടോ എടുത്ത് വ്യത്യാസം മനസ്സിലാക്കുന്നത് നന്നായിരിക്കും.
വ്യത്യസ്ഥമായ ആംഗിളുകള്‍ ഉപയോഗിക്കുക
ഒട്ടുമിക്കവരും മോബൈലില്‍ ഫോട്ടോ എടുക്കുംബോള്‍ ഒരു ഇഞ്ച് സ്ഥലത്തേക്ക് പോലും ഒന്ന്‍ അനങ്ങാതെ അവിടെ നിന്നു തന്നെ ഫോട്ടോ എടുക്കുകയാണു പതിവ്,സ്വല്‍പം ദിശമാറി വ്യത്യസ്ഥ വീക്ഷണകോണുകളില്‍ നിന്നും എടുക്കാന്‍ ശ്രമിക്കുക.ഒരു ചിത്രത്തിന്റെ ഫ്രെയിം ഫോക്കസില്‍ പതിഞ്ഞു കഴിയുംബോള്‍ സ്വല്‍പം ഇടത്തോട്ടോ വലത്തോട്ടോ മാറിയും സ്വലം താഴ്ന്നും മുകളില്‍ നിന്നും ഒക്കെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച് നോക്കൂ,ചിത്രത്തിനു കൂടുതല്‍ ബ്രൈറ്റ്നെസ്സും വ്യക്തതയും വരിക മാത്രമല്ല അതിനു കൂടുതല്‍ ദൃശ്യഭംഗി ഉണ്ടാവുകയും ചെയ്യും.
സ്യൂം ഒഴിവാക്കുക
തൊട്ടടുത്തുള്ള വസ്തുവിന്റെ ഫോട്ടൊ എടുക്കുംബോള്‍ പോലും നമ്മള്‍ കൂടുതലും സ്യൂം ഉപയോഗിക്കാറുണ്ട്,ഒരു ഡി എസ് എല്‍ ആര്‍ ക്യാമറയും അതിന്റെ ലെന്‍സും ഉപയോഗിച്ച് സ്യൂം ചെയ്യുന്ന ചിന്ത ആണു നമ്മുടെ മനസ്സില്‍,നമ്മള്‍ മോബൈല്‍ ക്യാമറയില്‍ സ്യൂം ചെയ്യുന്നത് ഡിജിറ്റല്‍ സ്യൂം ആണു.അതു ചെയ്യാന്‍ നമുക്ക് ഫോട്ടോഷോപ്പ് ഉപയോഗിച്ചാല്‍ മതി,കാരണം പിക്സല്‍ വലുതാക്കി തരുന്നു എന്ന ഒരു കാര്യം മാത്രമേ ഡിജിറ്റല്‍ സ്യൂമിങ്ങിലൂടെ നടക്കുന്നുള്ളൂ.സ്യൂം ചെയ്യുംബോള്‍ മോബൈലില്‍ എടുക്കുന്ന ചിത്രങ്ങള്‍ക്ക് ക്ലാരിറ്റി കുറയുന്നതായാണു ശരിക്കും അനുഭവപ്പെടുന്നത്.പകരം ആ വസ്തുവിനോട് കൂടുതല്‍ അടുത്ത് നിന്നു ഫോട്ടോ എടുക്കാന്‍ ശ്രമിക്കുക,ആവശ്യമെങ്കില്‍ ഫോട്ടോ എടുത്ത ശേഷം അത് ക്രോപ്പ് ചെയ്ത് ഉപയോഗിക്കുക.അതിനായിരിക്കും കൂടുതല്‍ മിഴിവേകുക.
ഫോട്ടോ എടുക്കാന്‍ രണ്ട് കയ്യും ഉപയോഗിക്കുക
നമ്മുടെ ഒക്കെ മോബൈലുകളില്‍ ഇന്നു 16 മെഗാപിക്സലിന്റെ ഒക്കെ ക്യാമറ ഉണ്ട് എന്നിട്ടും ഫോട്ടോ എടുക്കുംബോ ചിത്രങ്ങള്‍ ബ്ലര്‍ ആകുന്നുണ്ട്.അതിനു കാരണം ഒരു കൈ മാത്രം ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതാണു.കൈ പരമാവധി ശരീരത്തിനോട് അടുത്ത് പിടിച്ച് ഫൊട്ടോ എടുക്കാന്‍ ശ്രമിക്കുക.മൂന്നു സെക്കന്റ് നേരമെങ്കിലും കൈ സ്വല്‍പം പോലും വിറയ്ക്കാതെ നിന്നാലേ നല്ലൊരു ക്ലാരിറ്റി ഉള്ള ചിത്രം എടുക്കാന്‍ ആകൂ,ഫോട്ടോ എടുക്കുംബോള്‍ ക്യാമറ ഒറ്റകൈ കൊണ്ട് ഉപയോഗിക്കുന്നു എങ്കില്‍ അടുത്തുള്ള ഒരു വസ്തുവിന്മേല്‍ കൈ ചാരി ബലം കൊടുത്ത് എടുക്കുന്നത് നല്ല ചിത്രങ്ങളെടുക്കാന്‍ സഹായിക്കും.
ക്യാമറ ലെന്‍സ് വൃത്തിയായ് സൂക്ഷിക്കുക.അതില്‍ വിരല്‍ ടച്ച് ചെയ്ത പാടുകള്‍ ഒക്കെ ഇല്ല എന്നുറപ്പാക്കിയ ശേഷം ഫോട്ടോ എടുക്കുക
ഫോട്ടോകള്‍ എടുക്കുന്ന സമയത്ത് തന്നെ എഫക്റ്റുകള്‍ നല്‍കുന്നത് ഒഴിവാക്കുക.അവ ആവശ്യമെങ്കില്‍ ഫോട്ടോ എടുത്ത ശേഷം നല്‍കാവുന്നതാണു.
ചിത്രങ്ങള്‍ എടുക്കാന്‍ മോബൈല്‍ ക്യാമറാ സെറ്റിങ്ങ്സില്‍ ലോ,ഹൈ,ഫൈന്‍ എന്നിങ്ങനെ ഒക്കെ മോഡുകള്‍ കാണാം,ഫൈന്‍ എന്നതിലെടുത്താല്‍ കുറച്ചധികം സ്പേസ് ഫോട്ടോ സേവ് ചെയ്യാന്‍ ഉപയോഗിക്കുമെങ്കിലും ആ മോഡില്‍ തന്നെ ചിത്രങ്ങള്‍ എടുക്കുക.
സൂര്യപ്രകാശത്തിനു നേരെ ക്യാമറ വരുന്ന രീതിയില്‍ ചിത്രങ്ങള്‍ എടുക്കാതിരിക്കുക, സൂര്യന്റെ സൈഡില്‍ നിന്നും ചിത്രങ്ങള്‍ എടുക്കുന്നതായിരിക്കും ഒട്ടുമിക്ക സന്ധര്‍ഭങ്ങളിലും നല്ലത്.
Snapseed എന്ന ഒരു ആപ്പ് പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണു,ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്ന ആ ആപ്പ് ഉപയോഗിച്ച് ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് ശീലിക്കുക.മികച്ച ഒരു ആപ്പ് ആണത്.
കടപ്പാട് ...രതീഷ് ആർ മേനോൻ
EmoticonEmoticon