അസംഘടിത തൊഴിൽ മേഖലയിലെ ഒരു കോടി തൊഴിലാളികൾക്കു സാമൂഹിക സുരക്ഷ ഉറപ്പിക്കാൻ കേന്ദ്ര സർക്കാർ.
പുതിയ തൊഴിലാളികളുടെ എംപ്ലോയീസ് പെൻഷൻ ഫണ്ടിലേക്ക് (ഇപിഎഫ്) വേതനത്തിന്റെ 8.33% തൊഴിലുടമകൾക്കു പകരം കേന്ദ്ര സർക്കാർ അടക്കും.
പദ്ധതിക്കായി 6500 – 10,000 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.മൂന്നു വർഷത്തേക്കാണു പദ്ധതി ആനുകൂല്യം.
ഇത്തരമൊരു തീരുമാനമെടുക്കുന്നതോടെ തൊഴിലുടമയുടെ സാമ്പത്തിക ബാധ്യത ഒഴിവാകുകയും കൂടുതൽ തൊഴിലാളികളെ പദ്ധതിയിൽ ചേർക്കാനും സാധിക്കും.
നിലവിൽ വസ്ത്ര വ്യവസായ മേഖലയിലെ 30 ലക്ഷം തൊഴിലാളികൾക്കു ലഭിച്ചിരുന്ന ആനുകൂല്യമാണ് മറ്റ് അസംഘടിത മേഖലകളിലേക്കും വ്യാപിപ്പിക്കുന്നത്.
പ്രധാനമന്ത്രി തൊഴിൽ പ്രോൽസാഹന പദ്ധതി വിപുലീകരിച്ച് തൊഴിലാളികൾക്ക് കൂടുതൽ സേവനങ്ങൾ നൽകാനും കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചു.
EmoticonEmoticon