കൊച്ചി: ലോകത്തിന്‍റെ വേഗത അനുനിമിഷം കൂടിക്കെണ്ടിരിക്കുകയാണ്. ലോകത്തിന്‍റെ വേഗതയ്ക്കൊപ്പം തൊഴിലിനായും വ്യക്തിപരമായ നേട്ടങ്ങള്‍ക്കായും നമ്മളും പായുകയാണ്. ഈ അവസ്ഥ വ്യക്തികള്‍ക്ക് തങ്ങളുടെ ആരോഗ്യത്തിലുളള ശ്രദ്ധകുറയാനിടയാക്കിയിട്ടുണ്ട്. ഇതോടെ രക്തസമ്മര്‍ദ്ദം കൂടുന്നതും കുറയുന്നതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചു.
രക്തസമ്മര്‍ദ്ദം ശരീരത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് ഹൃദ്രോഗത്തിനും മറ്റ് ജീവിതശൈലി രോഗങ്ങള്‍ക്കും കാരണമാവും. എന്നാല്‍ ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ ഇതില്‍ നിന്നും രക്ഷനേടാനാവും. രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഏറ്റവും നല്ലത് പഴങ്ങളാണ്. അതില്‍ തന്നെ പൊട്ടാസ്യവും വിറ്റമിന്‍ സിയും കൂടുതലുളള പഴങ്ങളാണ് ഏറ്റവും അനുയോജ്യം. രക്തസമ്മര്‍ദം കുറയ്ക്കാനുപകരിക്കുന്ന അനുയോജ്യമായ നാലു പഴങ്ങളെ പരിചയപ്പെടാം.
വാഴപ്പഴം പൊട്ടാസ്യത്തിന്‍റെ വലിയ കലവറയാണ്. ഒപ്പം സോഡിയത്തിന്‍റെ അളവ് തീരെക്കുറവും. ഈ കോംമ്പിനേഷന്‍ നിങ്ങളുടെ രക്തസമ്മര്‍ദം കുറയ്ക്കാനുതകുന്നതാണ്. നിങ്ങള്‍ക്ക് ഇത് ഒറ്റയ്ക്കും കേക്ക്, ബ്രഡ്, മില്‍ക്ക്ഷേക്ക് എന്നിവയിലെ ചേരുവയായും അകത്താക്കാം. നിങ്ങളുടെ കുതിച്ചുയരുന്ന രക്തസമ്മര്‍ദം കുറയ്ക്കാനേറ്റവും ഉപകരിക്കുന്ന പഴവര്‍ഗ്ഗമാണ് വെണ്ണപ്പഴം അഥവാ അവകാഡോസ്.
വെണ്ണപ്പഴത്തിലടങ്ങിയിരിക്കുന്ന ഒലിക്ക് ആസിഡ് ഉയരുന്ന രക്തസമ്മര്‍ദ്ദവും കൊളസ്ട്രോള്‍ നിലയും കുറയ്ക്കും. വെണ്ണപ്പഴത്തില്‍ പൊട്ടാസ്യവും ഫോളേറ്റും വളരെക്കുടുതലുളളതിനാല്‍ ഹൃദയാരോഗ്യവും വര്‍ദ്ധിക്കും. വെണ്ണപ്പഴത്തില്‍ ആന്‍ഡി ഓക്സിഡന്‍റുകളും വിറ്റമിന്‍ എ, കെ, ബി, ഇ എന്നിവയും കൂടുതലാണ്.
ചൂടുകാലത്തെ താരമായ തണ്ണിമത്തനില്‍ എല്‍- സിറ്റ്റുലൈന്‍ എന്ന അമിനേ ആസിഡ് ഉണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനുതകുന്നതാണ്. ഹൃദയാരോഗ്യത്തിനുതകുന്ന ഫൈബറുകളും,ലൈക്കോപെനിസും, വിറ്റാമിന്‍ എ, പൊട്ടാസ്യം എന്നിവയുണ്ട്. സലാഡായും ഒറ്റയ്ക്കും തണ്ണിമത്തന്‍ കഴിക്കാവുന്നതാണ്. ആന്‍ഡി ഓക്സിഡന്‍റുകള്‍ ധാരാളമുളള ഓറഞ്ച് രക്തസമ്മര്‍ദം കുറച്ച് ഹൃദയത്തിന്‍റെയും രക്തക്കുഴലുകളുടെയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഓറഞ്ചിലുളള സവിശേഷ നാരുകളും വിറ്റാമിന്‍ സിയും ശരീരത്തെ ആരോഗ്യകരമായി നിലനിറുത്തുന്നു. ജ്യൂസായും അല്ലാതെയും ഓറഞ്ച് ഉപയോഗിക്കാം.

EmoticonEmoticon