നിങ്ങൾ സൗദിയിൽ ജോലിചെയ്യുകയാണോ ??? എങ്കിൽ ഇത് നിങ്ങൾ അറിഞ്ഞിരിക്കണം.

നിങ്ങൾ സൗദിയിൽ ജോലിചെയ്യുകയാണോ ??? എങ്കിൽ ഇത് നിങ്ങൾ അറിഞ്ഞിരിക്കണം. 

വിദേശി തൊഴിലാളികളുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സൗദി മാത്രാലയം കസ്റ്റമർ കെയർ ആരംഭിച്ചിട്ടുണ്ട്. ഇത് മലയാളികൾക്ക് ഏറെ അനുഗ്രഹമാണ് കാരണം മലയാളത്തിലും പരാതികൾ പറയാൻ സാധിക്കുന്നു. ദിവസവും നൂറിലധികം പരാതികൾ മലയാളികളിൽ നിന്നും ലഭിക്കുന്നുണ്ട്. 

നാല് വർഷം മുൻപാണ് 19911 എന്ന ടോൾഫ്രീ നമ്പരിൽ മലയാളമടക്കം ഒൻപതു ഭാഷകളിൽ സേവനം ആരംഭിച്ചത്. 

ടോൾഫ്രീ നമ്പർ ടൈൽ ചെയ്താൽ അറബി, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, ഇൻഡിനേഷ്യൻ, മലയാളം, എത്യോപ്പിയൻ ബംഗാളി തുടങ്ങിയ ഭാഷകൾ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടും. മലയാളത്തിനായി 7 അണ് അമർത്തേണ്ടത്. തുടർന്ന് സേവനങ്ങൾക്ക് 1 ഉം പരാതികൾക്കായി 2 ഉം അമർത്താം. തുടർന്ന് ഇക്കാമ നമ്പർ നക്കിയാൽ മലയാളി അസിസ്റ്റന്റ് ടെ സേവനം ലഭിക്കും.
Previous
Next Post »