ത്രിഫല നല്‍കും ആരോഗ്യജീവിതം


മൂന്നു ഫലങ്ങളുടെ ഗുണങ്ങള്‍ ചേരുമ്ബോള്‍ ഉണ്ടാകുന്ന അത്ഭുതമാണ് ത്രിഫലയെ ആരോഗ്യപ്രദമാക്കുന്നത്. നെല്ലിക്ക, താന്നിക്ക, കടുക്ക എന്നിവയാണ് ത്രിഫലങ്ങള്‍. ആയുര്‍വേദത്തിലെ മിക്കമരുന്നുകളിലെയും പ്രധാനചേരുവകളാണിത്. ത്രിഫലങ്ങള്‍ പൊടിച്ചുണ്ടാക്കുന്ന ത്രിഫലചൂര്‍ണ്ണം നിരവധി ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. പ്രക്യതിദത്ത ഷാമ്ബു ആണ് ത്രിഫല ചൂര്‍ണ്ണം. സോപ്പിനു പകരമായി ശരീരം വൃത്തിയാക്കാനായി ത്രഫലചൂര്‍ണ്ണം ഉപയോഗിക്കാവുന്നതാണ്. കണ്ണ്, മൂക്ക്, ചെവി എന്നിവയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ ത്രിഫല തുളളിമരുന്നായി ഉപയാഗിക്കുന്നുണ്ട്. തൊണ്ടസംബന്ധമായ അസുഖങ്ങള്‍ക്ക് ത്രിഫല കവിളില്‍ കൊണ്ട് ഗാര്‍ഗിള്‍ ചെയ്യുന്നത് നല്ലതാണ്.
ത്രിഫലരസായനം ശരീരത്തിലെ വീക്കവും നീര്‍ക്കെട്ടും കുറക്കുന്നു. ശരീരത്തിലെ അമിതകൊഴുപ്പിനെ നീക്കാനും ത്രിഫലക്ക് കഴിവുണ്ട്. ദിവസവും ത്രിഫല ശീലമാക്കുന്നത് വിശപ്പുണ്ടാകാനും ദഹനം ശരിയാക്കാനും നല്ലതാണ്. ചുവന്നരക്താണുക്കളുടെ എണ്ണം കൂട്ടുന്നതിലൂടെ ത്രിഫല ശരീരത്തിലെ രക്തത്തിന്റെ അളവുകൂട്ടുന്നു. ത്രിഫലചൂര്‍ണ്ണം നല്ലൊരു ആസ്ട്രജന്റായതിനാല്‍ ത്വക്കിന്റെ കാന്തികൂട്ടാന്‍ സഹായിക്കുന്നു. മുഖക്കുരു കുറക്കാനായി ത്രിഫലചൂര്‍ണ്ണം നല്ലതാണ്. ത്രിദോഷങ്ങളെ ഇല്ലാതാക്കി കഫ,പിത്ത,വാതങ്ങളെ ക്രമീകരിക്കുന്നു, മലബന്ധം ഇല്ലാതാക്കും.

ശരീരത്തില്‍ ദഹിക്കാതെ കിടക്കുന്ന വസ്തുക്കള്‍ ഉണ്ടാകുന്ന ടോക്‌സിനുകള്‍ ശരീരത്തിനു പുറത്തെത്തിക്കാന്‍ ത്രിഫല സഹായിക്കുന്നു. കുടലിന്റെ ഭിത്തികളെ ഉത്തേജിപ്പിച്ചാണ് ത്രിഫല മലബന്ധം ഇല്ലാതാക്കുന്നത്. കണ്ണുകള്‍ക്ക് ആരോഗ്യവും തെളിഞ്ഞകാഴ്ചയും നല്കുന്നു. നേത്രരോഗങ്ങള്‍ക്ക് ആയൂര്‍വേദം നിര്‍ദ്ദേശിക്കുന്ന ഔഷധമാണ് ത്രിഫല. നെല്ലിക്കയുടെ ഔഷധഗുണം പിത്തത്തെ ബാലന്‍സ് ചെയ്യുന്നതിനൊപ്പം രോഗപ്രതിരോധശേഷി കൂട്ടുന്നു. താന്നിക്ക കഫത്തെ നിയന്ത്രിച്ച്‌ ശ്വാസകോശരോഗങ്ങളെ തടയുന്നു. കടുക്കയുടെ ഉഷ്ണഗുണം മൂന്നുദോഷങ്ങളെയും ഇല്ലാതാക്കുന്നു. ശരീരഭാരത്തെ കുറക്കുന്നു.
അരടീസ്പൂണ്‍ ത്രിഫലചൂര്‍ണ്ണം ചൂടുവെളളത്തില്‍ കലര്‍ത്തിയോ തേന്‍ചേര്‍ത്തോ കഴിക്കാം. രാത്രി കിടക്കും മുമ്ബു കഴിക്കാവുന്നതാണ്. കഴിച്ചു തുടങ്ങുമ്ബോള്‍ ശരീരത്തിലെ മാലിന്യങ്ങള്‍ മലത്തിലൂടെ മാത്രമല്ല ത്വക്കിലൂടെയും പുറത്തുപോകും. ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലും തടിപ്പും മാലിന്യങ്ങള്‍ പുറത്തു പോകുന്നതിന്റെ സൂചനയാണ്. ഇതിനെ ത്രിഫലയുടെ ദോഷമായി പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്.
അളവുകൂടിയാല്‍ ത്രിഫല കഴിക്കുന്നത് ചിലപ്പോള്‍ വയറിളക്കത്തിന് കാരണമാകും. ത്രിഫല കഴിക്കുമ്ബോള്‍ തൂക്കം കുറയാന്‍ സാധ്യതയുണ്ട്. അമിതവണ്ണമുളളവര്‍ക്ക് ഇതുനല്ലതാണെങ്കിലും മെലിഞ്ഞവര്‍ വൈദ്യനിര്‍ദ്ദേശ്യം തേടുന്നതാണ് ഉത്തമം. ശരീരത്തിലെ മാലിന്യം പുറന്തള്ളുന്നതുകൊണ്ട് മൂത്രത്തിന്റെ ആളവുകൂടാനും സാധ്യതയുണ്ട്. രാത്രിയില്‍ അടിക്കടി മൂത്രം ഒഴിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ രാവിലെ വെറും വയറ്റില്‍ ത്രിഫലകഴിക്കാവുന്നതാണ്. രക്തം നേര്‍പ്പിക്കാനുളള മരുന്നുകള്‍ക്കൊപ്പം ത്രിഫല കഴിക്കരുത്.ഗര്‍ണികള്‍ ത്രിഫല ഒഴിവാക്കണം. മരുന്നുകള്‍ കഴിക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദ്ദേശ്യപ്രകാരം വേണം ത്രിഫല കഴിക്കേണ്ടത്.ഭക്ഷണത്തിന് രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ത്രിഫലകഴിക്കുന്നതാണ് നല്ലത്. ത്രിഫല കഴിച്ചാല്‍ അരമണിക്കൂര്‍ കഴിഞ്ഞേ ഉറങ്ങാന്‍ പാടുളളു.
- അറിവുകൾ ഉപകാരപ്രദമാണെങ്കിൽ ഷെയർ ചെയ്യൂ
Previous
Next Post »