ലോകത്തിലെ ഏറ്റവും വിലയേറിയ മദ്യം കഴിച്ചെന്ന ലോക റെക്കോഡ് ഇന്ത്യന്‍ യുവതിക്ക്


ലണ്ടന്‍ : ലോകത്തിലെ ഏറ്റവും വിലയേറിയ മദ്യം കഴിച്ചെന്ന ലോക റെക്കോഡ് ഇന്ത്യന്‍ യുവതിക്ക്.  ട്രിനിറ്റി നാച്ച്യുറല്‍ ഗ്യാസ് എന്ന സ്വകാര്യ കമ്പനിയുടെ ഉടമ രഞ്ജീത ദത്ത് മെക്ഗ്ര്വാര്‍ട്ടിയാണ് ഒരു ഷോട്ട് റൊമെ ഡി ബെല്ലേഗാര്‍ഡെ എന്ന കോഗ്നാക്കി അകത്താക്കി ലോകറെക്കോഡ് ഇട്ടത്. ഇതിന് വേണ്ടി ഇവര്‍ മുടക്കിയത് 9.20 ലക്ഷം രൂപ.ഫ്രാന്‍സില്‍ നിര്‍മ്മിക്കുന്ന ഒരു തരം ബ്രാണ്ടിയാണ് കോഗ്നാക്ക്. ഫ്രാന്‍സിലെ കോഗ്നാക്ക് എന്ന പ്രദേശത്തില്‍ നിന്നാണ് മദ്യത്തിനും ഈ പേര് വീണത്. നല്ല മൂന്തിയ ഇനം മുന്തിരി അടക്കം കോഗ്നാക്ക് നിര്‍മ്മിക്കാനുള്ള എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്ന നിബന്ധന ഈ മേഖലയില്‍ കര്‍ശനമാണ്
Previous
Next Post »