ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡില്‍ ഇഞ്ചക്ഷന്റെ മരുന്നുകള്‍ യാതൊരു സുരക്ഷാ മനദണ്ഡവുമില്ലാതെ


മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡില്‍ ഇഞ്ചക്ഷന്റെ മരുന്നുകള്‍ യാതൊരു സുരക്ഷാ മനദണ്ഡവുമില്ലാതെ സൂക്ഷിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ ഡി.എം.ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. സംഭവം നടന്ന ഞാറാഴ്ച രാത്രിതന്നെ കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ എം.എല്‍.എ വിവരം ധരിപ്പിച്ചിരുന്നു. രാത്രി തന്നെ വിഷയം ഡി.എം.ഒയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും ഇത്തരം സംഭവങ്ങള്‍ ആശുപത്രിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണന്നും എം.എല്‍.എ പറഞ്ഞു.
കുട്ടികള്‍ക്ക് എടുക്കേണ്ട കുത്തിവയ്പ്പ് മരുന്നുകള്‍ തലേ ദിവസം രാത്രി സിറഞ്ചില്‍ നിറച്ച് വെച്ചത് വിവാദമാകുന്നു. സംഭവത്തില്‍ ഡ്യൂട്ടി നഴ്സി നോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ഡിഎംഒ ഉത്തരവിട്ടു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം അറു മാസം മുതല്‍ 15 വയസ് വരെയുള്ള 17 കുട്ടികളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. രാത്രി എട്ടിന് കുട്ടികള്‍ക്ക് കുത്തിവയ്പ്പ് നല്‍കിയിരുന്നു. അതിന് ശേഷം ഇന്നലെ രാവിലെ അഞ്ചിനാണ് കുത്തിവയ്പ്പ് നല്‍കേണ്ടത്. എന്നാല്‍ ഇന്നലെ രാത്രി പത്തോടെ സിറിഞ്ചുകളില്‍ മരുന്ന് നിറച്ച് വെച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കുട്ടികളുടെ അമ്മമാര്‍ ചോദ്യം ചെയ്തതോടെ ബഹളമായി. സംഭവം അറിഞ്ഞ് കൂടുതല്‍ ബന്ധുക്കളും ആശുപ്രതിയിലെത്തി. സംഭവം വിവാധമായതോടെ ആശുപത്രി അധികൃതര്‍ നിറച്ച് വെച്ച മരുന്നുകള്‍ നശിപ്പിക്കുകയും ഡ്യൂട്ടി നഴ്‌സിനെ മാറ്റി പകരം ആളെ നിയമിക്കുകയും ചെയ്തു.
ചികിത്സയിലുള്ള കുട്ടിയുടെ മാതാവുകൂടിയായ നഴ്‌സാണ് ആണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഡിഎംഒ എം.കെ കുട്ടപ്പന്‍ അന്വഷണത്തിന് ഉത്തരവിടുകയും ഡ്യൂട്ടി നഴ്‌സിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയതിരിക്കുന്നത്. അതേ സമയം നഴ്‌സിന്റെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. യാതൊരു സുരക്ഷരതയും ഇല്ലാതെയാണ് മരുന്ന് നിറച്ച് സിറഞ്ചുകള്‍ തുറസായ സ്ഥലത്ത് വെച്ചത്. അണുബാധയുണ്ടായാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമയെക്കാം. പിഞ്ചു കുഞ്ഞുങ്ങള്‍ക്കടക്കം എടുക്കേണ്ട ഇഞ്ചക്ഷന്‍ തികഞ്ഞ ലാഘവത്തോടെ കൈകാര്യം ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉടന്‍ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Previous
Next Post »